താത്കാലിക ഒഴിവ്

തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് ബ്രാഞ്ചിൽ താത്കാലിക അധ്യാപകരുടെയും ഇൻസ്‌പെക്ടറുടെയും നിയമനത്തിന് സെപ്റ്റംബർ 17ന് രാവിലെ 10ന് അഭിമുഖം നടത്തും. ബയോഡാറ്റാ, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.
കൊമേഴ്‌സ് ലക്ചറർ ആകാൻ റഗുലർ സ്‌കീമിൽ ഒന്നാം ക്ലാസ് എം.കോം ആണ് യോഗ്യത. കൊമേഴ്ഷ്യൽ പ്രാക്ടീസ് ലക്ചറർ, എസ്.പി ആൻഡ് ബി.സി ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികകൾക്ക് റഗുലർ സ്‌കീമിൽ ഒന്നാം ക്ലാസോടെയുള്ള എം.കോം, കൊമേഴ്ഷ്യൽ പ്രാക്ടീസിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത.