6383 അധ്യാപക ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു.
ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന് ബോര്‍ഡ്, ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (ഹിന്ദി)-1,107
യോഗ്യത: മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജില്‍ (എംഐഎല്‍) ബിഎ (ഹോണേഴ്സ്) അല്ലെങ്കില്‍ ഇലക്ടീവ് സബ്ജക്ടായി എംഐഎല്‍ പഠിച്ച ബിഎ അല്ലെങ്കില്‍ തത്തുല്യം. എംഐഎല്‍ ബിരുദം അല്ലെങ്കില്‍ ഹിന്ദി സാഹിത്യ സമ്മേളന് പ്രയാഗില്‍നിന്ന് സാഹിത്യ രത്തന്‍.
അധ്യാപനത്തിലും ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം.
പ്രായം: 32 വയസ്.
ട്രെയിന്‍സ് ഗ്രാജുവേറ്റ് ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്)-1,864
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (മാത്സ്)-2,155
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്)-1,131.
യോഗ്യത: ബിരുദം അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, നാച്ചുറല്‍/ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം ഇലക്ടീവായി പഠിച്ചിരിക്കണം. ഫിസിക്സ്/കെമിസ്ട്രി/ബയോളജി/ബോട്ടണി/സുവോളജി വിഷയം പഠിച്ചവര്‍ക്ക് ടിജിടി (നാച്ചുറല്‍ സയന്‍സ്/ഫിസിക്കല്‍ സയന്‍സ്) തസ്തികയിലേക്കും ഹിസ്റ്ററി/പൊളിറ്റിക്കല്‍ സയന്‍സ്/ഇക്കണോമിക്സ്/ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ജ്യോഗ്രഫി/സൈക്കോളജി എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്കും അപേക്ഷിക്കാം. ട്രെയിനിംഗ് എഡ്യുക്കേഷന്‍ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കും. ഹിന്ദി പരിജ്ഞാനവും സിടെറ്റ് യോഗ്യതയുമുണ്ടായിരിക്കണം.
പ്രായം: 32 വയസ്.
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (ബംഗാളി)-1
യോഗ്യത: മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജില്‍ (എംഐഎല്‍) ബിഎ (ഹോണേഴ്സ്). അല്ലെങ്കില്‍ ഇലക്ടീവ് സബ്ജക്ടായി എംഐഎല്‍ പഠിച്ച ബിഎ അല്ലെങ്കില്‍ തത്തുല്യം എംഐഎല്‍ ബിരുദം. അല്ലെങ്കില്‍ ഹിന്ദി സാഹിത്യ സമ്മേളന് പ്രയാഗില്‍നിന്ന് സാഹിത്യ രത്തന്‍. ടീച്ചിംഗില്‍ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയില്‍ പരിജ്ഞാനവും സിബിഎസ്ഇ നല്കുന്ന സിടെറ്റ്. യോഗ്യതയുമുണ്ടായിരിക്കണം.
പ്രായം: 32 വയസ്.
അസിസ്റ്റന്റ് ടീച്ചര്‍ (പ്രൈമറി)-1
യോഗ്യത: സീനിയര്‍ സെക്കന്‍ഡറി അല്ലങ്കില്‍ തത്തുല്യം. രണ്ടു വര്‍ഷത്തെ എലമെന്ററി എഡ്യുക്കേഷന്‍ ഡിപ്ലോമ/നാലു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് എലമെന്ററി എഡ്യുക്കേഷന്‍/സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ. അല്ലെങ്കില്‍ ബിരുദവും രണ്ട് വര്‍ഷത്തെ എലമെന്ററി എഡ്യുക്കേഷന്‍ ഡിപ്ലോമയും.
പ്രായം: 30 വയസ്.
അസിസ്റ്റന്റ് ടീച്ചര്‍ (നഴ്സറി)-74
യോഗ്യത: സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ തത്തുല്യം. നഴ്സറി ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. സെക്കന്‍ഡറി ലെവലില്‍ ഹിന്ദി പഠിച്ചിരിക്കണം.
പ്രായം: 30 വയസ്.
ജൂണിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്- 278
യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിംഗില്‍ മിനിറ്റില്‍ 35 വാക്ക് വേഗവും ഹിന്ദി ടൈപ്പിംഗില്‍ മിനിറ്റില്‍ 30 വാക്ക് വേഗവും.
പ്രായം: 18-27 വയസ്.
കൗണ്‍സിലര്‍-50
യോഗ്യത: സൈക്കോളജി/അപ്ലൈയ്ഡ് സൈക്കോളജി ബിരുദം. കൗണ്‍സിലിംഗ് സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ സൈക്കോളജി/കൗണ്‍സിലിംഗ് സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജി/അപ്ലൈയ്ഡ് സൈക്കോളജി ബിരുദാനന്തരബിരുദം. ഹിന്ദി സെക്കന്‍ഡറിതലത്തില്‍ വിഷയമായി പഠിച്ചിരിക്കണം. ക്ലിനിക്കല്‍ സൈക്കോളജി എംഫില്‍ അഭിലഷണീയം.
പ്രായം: 30 വയസ്.
ഹെഡ് ക്ലാര്‍ക്ക്-12
യോഗ്യത: ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.
പ്രായം: 30 വയസ്.
അസിസ്റ്റന്റ് ടീച്ചര്‍ (പ്രൈമറി)-120.
യോഗ്യത: പ്ലസ്ടു പാസ്. രണ്ട് വര്‍ഷത്തെ പ്രൈമറി എഡ്യുക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ ഇടിഇ/ജെബിടി/ഡിഐഇടി/ബിഇഐഎഡ് സര്‍ട്ടിഫിക്കറ്റ്. പത്താം ക്ലാസില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. സിടെറ്റ് പാസായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.
പ്രായം: 30 വയസ്.
കൂടുതൽ വിവരങ്ങൾ www.dsssb.delhi.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഓൺലൈൻ ആയി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 24