അധ്യാപക ഒഴിവ്
പാലക്കാട് :പുതൂർ ഗവ. ട്രൈബൽ വി.എച്ച്.എസ് സ്കൂളിൽ വി.എച്ച്.എസ്.സി വിഭാഗത്തിൽ എൻ.വി.ടി ഇംഗ്ലീഷ് (ജൂനിയർ), എൻ.വി.ടി ഫിസിക്സ് (ജൂനിയർ), എൻ.വി.ടി ബയോളജി (ജൂനിയർ) തസ്തികകളിലേക്കും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി മാത്‍സ് തസ്തികയിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അഭിമുഖം നവംബർ 29 ന് (വെള്ളിയാഴ്ച) രാവിലെ 11 ന് നടക്കും. അർഹരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം.
ഫോൺ : 8089012531