അധ്യാപക ഒഴിവ്

മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി സുവോളജി(സീനിയര്‍) തസ്തികയിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവര്‍ ആഗസ്റ്റ് എട്ടിന് രാവിലെ 10ന് എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് എം.എസ്.പി കമാന്‍ഡൻറ് അറിയിച്ചു.