അധ്യാപക ഒഴിവ്

പത്തനംതിട്ട , വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷം ഉണ്ടാകുന്ന താത്ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
എച്ച്എസ്എ മലയാളം, ഫിസിക്കല്‍ സയന്‍സ്, എം.സി.ആര്‍.ടി, എച്ച്എസ്എസ്ടി പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ ഓരോ ഒഴിവുകളാണുള്ളത്. എച്ച്എസ്എസ്ടിക്ക് 33925 രൂപയും എച്ച്എസ്എയ്ക്ക് 30675 രൂപയും പ്രതിമാസം വേതനം ലഭിക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 15ന് മുമ്പ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, റാന്നി, 689672 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.