അധ്യാപക ബാങ്കിലേക്ക് അപേക്ഷിക്കാം

235
0
Share:

കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സില്‍ ക്ലാസ് എടുക്കുവാനുളള അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു.

മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, സോഷ്യോളജി, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ബി.എഡും മാസ്റ്റര്‍ ബിരുദവും സെറ്റും ഉളളവര്‍ക്ക് അപേക്ഷിക്കാം.

മണിക്കൂറിന് 300 രൂപയാണ് പ്രതിഫലം.

ഫോട്ടോപതിച്ച ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് എന്നിവ സിവില്‍സ്റ്റേഷനിലെ കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ ഒക്ടോബര്‍ 10 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

ഫോണ്‍ : 9961477376.

Share: