സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് : താത്കാലിക നിയമനം

എറണാകുളം ഗവ ലോ കോളേജിൽ 2024-25 അധ്യയന വർഷത്തിൽ 31.03.2025 വരെ കാലയളവിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ ആവശ്യമുണ്ട്.
അടിസ്ഥാന യോഗ്യത: കമ്പ്യൂട്ടർ സയ൯സിൽ ബുരുദം/ബിടെക്, എം.എസ് സി/എം.സി.എ. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുളള പരിചയം അഭികാമ്യം.
താത്പര്യമുളള ഉദ്യോഗാർഥികൾ ജൂൺ 21 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മു൯ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രി൯സിപ്പാൾ മുമ്പാകെ ഹാജരാകണം.