സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ്മീഡിയ,ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈന്‍ ആര്‍ട്സ്, കായികം (വനിത,പുരുഷന്‍), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ നല്‍കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. അതത് മേഖലയിലെ വിദഗ്ധരുള്‍പ്പെടുന്ന ജൂറിയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജേതാക്കളെ തിരഞ്ഞെടുക്കുക. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.
കൂടാതെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് / യുവ ക്ലബുകള്‍ക്കും അവാര്‍ഡിനായി അപേക്ഷിക്കാം. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബുകളെയാണ് സംസ്ഥാന തലത്തില്‍ അവാര്‍ഡിനായി പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബിന് 50000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവുമാണ് ലഭിക്കുക.
അപേക്ഷ നവംബര്‍ അഞ്ച് വരെ സ്വീകരിക്കും.
മാര്‍ഗ നിര്‍ദ്ദേശങ്ങളും അപേക്ഷാ ഫോറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും www.ksywb.kerala.gov.in ലും ലഭിക്കും.