സപ്പോര്‍ട്ട് എന്‍ജിനീയര്‍: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ഓഫീസുകളില്‍ ഇ-ഗ്രാന്‍റ്സ് മുഖേന വിദ്യാര്‍ഥികള്‍ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്ന പദ്ധതിയുടെ പ്രോജക്ടില്‍ കരാര്‍ വ്യവസ്ഥയില്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.ടെക്,എം.സി.എ, എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ള പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവരെയാണ് പരിഗണിക്കുന്നത്. മാസം 21,000 രൂപ ശമ്പളം ലഭിക്കും. വിശദ വിവരങ്ങളും അപേക്ഷ ഫോമും ww.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. നവംബര്‍ മൂന്നിനകം cybers…@gmail.com എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9895478273