ന്യൂനപക്ഷ വകുപ്പ് ഡയറക്ടറേറ്റിൽ സൂപ്പർവൈസർ, ഓഫീസ് അറ്റൻഡന്റ്-ഇന്റർവ്യൂ 23 ന്

Share:

ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ സൂപ്പർവൈസർ, ഓഫീസ് അറ്റൻഡന്റ്, ന്യൂനപക്ഷ യുവജനതയ്ക്കുള്ള വയനാട് പരിശീലന കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

ഓരോ ഒഴിവുകളാണുള്ളത്.

എം.സി.എ/ബി.ടെക്(കമ്പ്യൂട്ടർ സയൻസ്)/ബി.എസ്.സി(കമ്പ്യൂട്ടർ സയൻസ്) പി.ജി.ഡി.സി.എ എന്നിവയാണ് സൂപ്പർവൈസർക്കുള്ള യോഗ്യത.

ഓഫീസ് അറ്റൻഡന്റ് എട്ടാം ക്ലാസ് പാസായിരിക്കണം.

ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഈ മാസം 23 ന് രാവിലെ 11 നും സൂപ്പർവൈസർ തസ്തികയിലേക്ക് അതേ ദിവസം ഉച്ചയ്ക്ക് രണ്ടിനും വാക്ക്ഇൻ-ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ(നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.

Share: