സൂപ്പര്‍ സ്‌പെഷ്യാലിറ്റി അനസ്തഷ്യോളജിസ്റ്റ്

കൊച്ചിഃ എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അനസ്തഷ്യോളജിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായി എംപാനല്‍ ലിസ്റ്റ് തയാറാക്കുന്നു.
യോഗ്യത: എംബിബിഎസ്, എംഡി/ഡിഎ അനസ്‌തേഷ്യാ.
താത്പര്യമുളള അനസ്തഷ്യോളജിസ്റ്റുമാര്‍ അപേക്ഷ ഫോമില്‍ (അപേക്ഷ ഫോം ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും) വിവരങ്ങള്‍ ചേര്‍ത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകര്‍പ്പും സഹിതം മുദ്രവച്ച കവറില്‍, സൂപ്രണ്ട്, ജനറല്‍ ആശുപത്രി, എറണാകുളം വിലാസത്തില്‍ ജനുവരി 25-ന് മുമ്പ് സമര്‍പ്പിക്കണം.