കാലത്തിനൊത്തു മാറുക ; മനോഭാവങ്ങളും ചുറ്റുപാടുകളും മാറ്റാം !
എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ
കാലത്തിനൊത്തു മാറ്റംവരുത്തുക: ആ കാലാവസ്ഥയില്‍ കഴിയുന്ന സകലതിനേയും നിങ്ങള്‍ മാറ്റുന്നു.
ചരിത്രാതീതകാലത്തെ വമ്പന്മാരായ ഭീകരജീവികള്‍ക്ക് മാറിയ കാലാവസ്ഥയില്‍ വമ്പന്മാരായും ഭീകരരായും, നിലനില്‍ക്കാന്‍ സാധിച്ചില്ല – അതിനാല്‍ അവയ്ക്ക് പുതിയ കാലാവസ്ഥയ്ക്ക് അനുരോധമായ വിധത്തില്‍ മാറേണ്ടിവന്നു. അല്ലായിരുന്നെങ്കിലോ!
ചരിത്രാതീതകാലത്തെ ഭീകരജീവികള്‍ക്ക് ബാധകമായ വസ്തുതകള്‍ ഇന്നത്തെ ജനങ്ങള്‍ക്കും ബാധകമാണ്!
എന്നാല്‍, ഭൂമിയിലെ കാലാവസ്ഥ നിങ്ങള്‍ മാറ്റേണ്ടതില്ല; നിങ്ങള്‍ മാറ്റാനാഗ്രഹിക്കുന്ന, യോജിക്കാന്‍ പറ്റാത്ത സാഹചര്യത്തിന്‍റെ വൈകാരിക കാലാവസ്ഥയില്‍ മാറ്റം വരുത്തിയാല്‍ മതി.
അസന്തുഷ്ടിയോ, എതിര്‍പ്പോ ഉള്ള ഒരു സാഹചര്യത്തില്‍ നിങ്ങള്‍ അകപ്പെട്ടുപോയാല്‍, വൈകാരിക കാലാവസ്ഥ വെറുപ്പിന്‍റെയും അവിശ്വാസത്തിന്‍റെയും പ്രകോപനത്തിന്‍റെയും എല്ലാവിധ നിഷേധവികാരങ്ങളുടേയും കൊടുങ്കാറ്റാണെന്ന് നിങ്ങള്‍ കണ്ടെത്തും.
വൈരത്തില്‍ ചേരരുത് – അതു ചിന്നിച്ചിതറാന്‍ വഴിയൊരുക്കുക!
കോപാകുലമായ ഏറ്റുമുട്ടലില്‍ വിജയിക്കാന്‍ ശ്രമിക്കുന്നതിനു പകരം (സ്ഥിരമായി ആര്‍ക്കും അങ്ങനെ വിജയിക്കാന്‍ സാദ്ധ്യമല്ല.), വൈകാരിക കാലാവസ്ഥയില്‍ മാറ്റം വരുത്തുക.
അത് പ്രശാന്തമാക്കുക!
അത് തണുപ്പിക്കുക!
അതിന് അയവു വരുത്തുക!
മാറിയ കാലാവസ്ഥക്കനുസരിച്ച് മാറേണ്ടിവന്ന ചരിത്രാതീതകാലത്തെ ഭീകരജീവികളെപോലെ, കോപാകുലരായ ആളുകള്‍ക്ക് പ്രശാന്തവും ശീതളവും പിരിമുറുക്കം ഇല്ലാത്തതുമായ വൈകാരിക കാലാവസ്ഥയില്‍, അനുരഞ്ജനത്തിന്‍റെയും നീതിനിഷ്ഠമായ ധാരണയുടേയും യഥാര്‍ത്ഥത്തിലുള്ള സൗമനസ്യത്തിന്‍റെയും സ്വമനസ്സാലെയുള്ള സഹകരണത്തിന്‍റെയും വൈകാരിക കാലാവസ്ഥയില്‍, ശത്രുതപുലര്‍ത്താന്‍ കഴിയുകയില്ല.
മനുഷ്യപ്രകൃതിയിലും ഇത് തത്തുല്യമായി സത്യമാണ്.
അതിനാല്‍…. നിങ്ങള്‍ക്ക് ഒരു നേതാവാകണമെന്നുണ്ടെങ്കില്‍, വൈകാരിക കാലാവസ്ഥ നിയന്ത്രിക്കാന്‍ നിങ്ങള്‍ പഠിച്ചേ മതിയാകു – കോപത്തിന്‍റെയും ശത്രുതയുടേയും കൊടുങ്കാറ്റുകള്‍ക്കു നിലനില്‍ക്കാനാവാത്ത പ്രശാന്തതയുടെ വൈകാരിക കാലാവസ്ഥ കൊണ്ടുവരുന്നതിന്.
ഒരു പ്രതിയോഗിയെ പരാജയപ്പെടുത്തേണ്ടതില്ല; അയാള്‍ പ്രതിയോഗിയായിരിക്കുന്നതിനുള്ള വൈകാരിക കാലാവസ്ഥയില്‍ മാറ്റം വരുത്തിയാല്‍ മതി.
വൈകാരിക കാലാവസ്ഥ അനുരഞ്ജനത്തിന്‍റെയും ധാരണയുടേയും സൗമനസ്യത്തിന്‍റെയും അന്തരീകഷമാക്കി മാറ്റുക – നിങ്ങളുടെ ശത്രു കാലാവസ്ഥക്കനുസരിച്ച് മാറുകയും നിങ്ങളുടെ മിത്രമായിത്തീരുകയും ചെയ്യും.
അതല്ലേ കൂടുതല്‍ നല്ല മാര്‍ഗ്ഗം?
( തുടരും ) www.careermagazine.in