സബ് ഇൻസ്പെക്ടർ, അസി.സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ : ഇപ്പോൾ അപേക്ഷിക്കാം
സശസ്ത്ര സീമാബലിന്റെ പാരാമെഡിക്കൽ കേഡറിലേക്ക് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
181 ഒഴിവുകലാണുള്ളത് .
എസ്ഐ (സ്റ്റാഫ് നഴ്സ്) തസ്തികയിലേക്ക് സ്ത്രീകൾക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. മറ്റെല്ലാ തസ്തികകളിലേക്കും പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
നിലവിൽ താത്കാലികമാണെങ്കിലും ഒഴിവുകൾ പിന്നീട് സ്ഥിരപ്പെടുത്താം. കായികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
എസ്ഐ (നഴ്സ്): 23 ഒഴിവ്.
യോഗ്യത: സയൻസ് വിഷയങ്ങളിൽ പ്ലസ്ടു/തത്തുല്യം. ജനറൽ നഴ്സിംഗിൽ ത്രിവത്സര ഡിപ്ലോമ. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 21 നും 30നും മധ്യേ.
എഎസ്ഐ (ഫാർമസിസ്റ്റ്): 18 ഒഴിവ്.
യോഗ്യത: സയൻസ് വിഷയങ്ങളിൽ പ്ലസ്ടു /തത്തുല്യം. ഫാർമസി ഡിഗ്രി/ഡിപ്ലോമ. രജിസ്ട്രേഷൻ.
പ്രായം: 20 നും 30 നും മധ്യേ.
എഎസ്ഐ (റേഡിയോഗ്രാഫർ): എട്ട് ഒഴിവ്.
യോഗ്യത: സയൻസ് വിഷയത്തിൽ പ്ലസ്ടു/തത്തുല്യം. റേഡിയോ ഡയഗ്നോസിംഗിൽ രണ്ടു വർഷത്തെ ഡിപ്ലോമ. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
പ്രായം: 20 നും 30 നും മധ്യേ.
എഎസ്ഐ (ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ): രണ്ട് ഒഴിവ്.
യോഗ്യത: സയൻസ് വിഷയത്തിൽ പ്ലസ്ടു/തത്തുല്യം. ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ ഡിപ്ലമോ അല്ലെങ്കിൽ ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ് കം സെൻട്രൽ സ്റ്റെറൈൽ സപ്ലൈ അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്സ് സർട്ടിഫിക്കറ്റ്, രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
പ്രായം: 20 നും 30 നും മധ്യേ.
എഎസ്ഐ (ഡെന്റൽ ടെക്നീഷ്യൻ): രണ്ട് ഒഴിവ്.
യോഗ്യത: സയൻസ് വിഷയത്തിൽ പ്ലസ്ടു/തത്തുല്യം. ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സിൽ രണ്ടു വർഷത്തെ ഡിപ്ലോമ, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
പ്രായം: 20 നും 30 നും മധ്യേ.
എഎസ്ഐ (സ്റ്റെനോഗ്രാഫർ): 54 ഒഴിവ്.
യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. പത്തു മിനിറ്റിൽ 80 വാക്കുകളുടെ ടൈപ്പിംഗ് വേഗം.
പ്രായം: 18 നും 25 നും മധ്യേ.
ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) : 74 ഒഴിവ്.
യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടറിൽ മിനിറ്റിൽ 35 വാക്കുകളുടെ ഇംഗ്ലീഷ് ടൈപ്പിംഗ് വേഗം.
പ്രായം: 18 നും 25 നും മധ്യേ. എല്ലാ തസ്തികകളിലും എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷത്തെ പ്രായഇളവ് ലഭിക്കും.
ശാരീരിക യോഗ്യത:
ഉയരം: പുരുഷന്മാർക്ക് 170 സെമീ (എസ്ടി വിഭാഗക്കാർക്ക് 1625 സെമീ) സ്ത്രീകൾക്ക് 157 സെമീ (എസ്ടി വിഭാഗക്കാർക്ക് 150 സെമീ).
നെഞ്ചളവ്: പുരുഷന്മാർക്ക് 80 സെമീ (എസ്ടി വിഭാഗക്കാർക്ക് 76 സെമീ) അഞ്ച് സെമീ വികാസം ഉണ്ടായിരിക്കണം. സ്ത്രീകൾക്കു നെഞ്ചളവ് ബാധകമല്ല.
എഎസ്ഐ (സ്റ്റെനോഗ്രാഫർ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഉയരം: പുരുഷന്മാർക്ക് 165 സെമീ (എസ്ടി വിഭാഗക്കാർക്ക് 162.5 സെമീ) സ്ത്രീകൾക്ക് 155 സെമീ (എസ്ടി വിഭാഗക്കാർക്ക് 150 സെമീ)
നെഞ്ചളവ്: പുരുഷന്മാർക്ക് 77 സെമീ. (എസ്ടി വിഭാഗക്കാർക്ക് 76 സെമീ). അഞ്ച് സെമീ വികാസം ഉണ്ടായിരിക്കണം. സ്ത്രീകൾക്കു നെഞ്ചളവ് ബാധകമല്ല.
കാഴ്ച- 6/6, 6/9 പരന്ന പാദം, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, വെരിക്കോസ് വെയിൻ, കോങ്കണ്ണ്, ഉയർന്ന വർണ്ണാന്ധത തുടങ്ങിയ ശാരീരിക വൈകല്യങ്ങളും മാനസിക പ്രശ്നങ്ങളുമുള്ളവർ അപേക്ഷിക്കേണ്ടതില്ല. എഴുത്തു പരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്/ഹിന്ദി, പൊതുവിജ്ഞാനം, സംഖ്യാവബോധം, അഭിരുചി പരിശോധന തുടങ്ങിയവയുണ്ടാകും.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, എസ്സി, എസ്ടി വിഭാഗക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ ഓൺലൈനായി വേണം അപേക്ഷിക്കാൻ.
അപേക്ഷിക്കേണ്ട വിധം: www.ssbrectt.gov.in / www.ssb.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 09
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.