സ്റ്റുഡന്റ് കൗൺസലർ: അപേക്ഷ ക്ഷണിച്ചു
മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയും പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേയും അന്തേവാസികളായ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ കൗൺസലിംഗ,് കരിയർ ഗൈഡൻസ് നൽകുന്നതിന് കൗൺസലർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
എം.എ.സൈക്കോളജി/എം.എസ്.ഡബ്ല്യൂ(സ്റ്റുഡന്റ് കൗൺസിലിന് പരിശീലനം നേടിയവരായിരിക്കണം), എം.എസ്‌സി സൈക്കോളജി യോഗ്യതയുണ്ടായിരിക്കണം. കേരളത്തിനുപുറത്തുള്ള സർവകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കൗൺസലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസലിംഗ് രംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന. പ്രായം 25-നും 45-നും മധ്യേ. നിയമനം ജൂൺ 2019 മുതൽ മാർച്ച് 2020 വരെയായിരിക്കും. പ്രതിമാസം 18000 രൂപ ഹോണറേറിയവും യാത്രാബത്ത പരമാവധി 2000 രൂപയും ലഭിക്കും.
ആകെ (പുരുഷൻ-23, സ്ത്രീ-26) 49 ഒഴിവുകളുണ്ട്. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ(നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, രണ്ട് പാസ് പോർട്ട് സെസ് ഫോട്ടോ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, മേൽവിലാസം തെളിയിക്കുന്ന രേഖ, തിരിച്ചറിയിൽ രേഖ എന്നിവ സഹിതം മാർച്ച് അഞ്ചിനു മുമ്പ് സമർപ്പിക്കണം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാർ പ്രോജക്ടാഫീസർ, ഐ.റ്റി.ഡി.പി ആഫീസ്, സത്രം ജംഗ്ഷൻ, നെടുമങ്ങാട് പി.ഒ, തിരുവനന്തപുരം-695541 എന്ന വിലാസത്തിൽ അയയ്ക്കണം (ഫോൺ 0472-2812557).
ഇടുക്കി, കോട്ടയം, എറണാകുളം ജില്ലാക്കാർ പ്രോജക്ടാഫീസർ, ഐ.ടി.ഡി.പി. ആഫീസ്, മിനി സിവിൽ സ്റ്റേഷൻ, ന്യൂ ബിൽഡിംഗ്, തൊടുപുഴ പി.ഒ, ഇടുക്കി-685584 എന്ന വിലാസത്തിൽ അയക്കണം.(ഫോൺ: 0486-2222399)
പാലക്കാട്, തൃശ്ശൂർ ജില്ലക്കാർ പട്ടിക വർഗ വിസന ഓഫീസർ, പട്ടിക വർഗ വികസന ആഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ, പാലക്കാട്-678001 (ഫോൺ 0491-2505383) എന്ന വിലാസത്തിലും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലക്കാർ പട്ടികവർഗ വികസന ആഫീസർ, പട്ടിക വർഗ വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, നാലാം നില കോഴിക്കോട്-673020 (ഫോൺ-0495-2376364) എന്ന വിലാസത്തിലും അപേക്ഷ സമർപ്പിക്കണം. കാസർഗോഡ്, കണ്ണൂർ ജില്ലക്കാർ പ്രോജക്ടാഫീസർ, ഐ.ടി.ഡി.പി. ആഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ, കണ്ണൂർ-670003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. (ഫോൺ 0497-270035)