സ്റ്റാഫ് നേഴ്‌സ് നിയമനം
പാലക്കാട് : ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഴമ്പാലക്കോട് ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സ് നിയമനം നടത്തുന്നു.
യോഗ്യത ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധം.
പ്രായപരിധി 35 വയസ്സ് കവിയരുത്.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷ ജൂലൈ 22 ന് വൈകിട്ട് നാലിനകം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
അഭിമുഖം ജൂലൈ 26 ന് രാവിലെ 11 ന് നടക്കും.
ഫോണ്‍: 9744654090