സ്റ്റെനോഗ്രാഫി പരിശീലന ക്ലാസ്സ്
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ കീഴിലുള്ള കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി നടത്തുന്ന സ്റ്റെനോഗ്രാഫി പരിശീലന ക്ലാസ്സിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർ എറണാകുളം/കോട്ടയം/ഇടുക്കി/തൃശ് ശൂർ/ ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. +2 യോഗ്യതയുള്ള 18-നും 30-നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികളായിരിക്കണം.
കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്/ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ലോവർ/ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് ലോവർ എന്നിവയിൽ പരിശീലനം നൽകി കെ.ജി.ടി.ഇ പരീക്ഷയ്ക്ക് പ്രാപ്തരാക്കും, ഡാറ്റാ എൻട്രി ടെസ്റ്റിലും പ്രത്യേക പരിശീലനം നൽകും.
പരിശീലന കാലയളവിൽ നിയമാനുസൃത സ്‌റ്റൈപ്പന്റും, പഠനോപകരണങ്ങളും, യാത്രാ ഇളവും നൽകും.
താത്പര്യമുള്ളവർ മേയ് 20നകം ”ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ, കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി, എറണാകുളം, കണ്ടത്തിൽ ബിൽഡിങ്സ്, കർഷക റോഡ്, സൗത്ത് ഓവർ ബ്രിഡ്ജിനു സമീപം, കൊച്ചി-682016” എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
വിശദ വിവരങ്ങൾക്ക് ഫോൺ: 0484 -2312944.
ഇ-മെയിൽ cgc.ekm.emp.lbr@kerala.gov.in