കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രാഫർ: ഇപ്പോൾ അപേക്ഷിക്കാം 

Share:
കേന്ദ്ര സർവീസിലെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് സ്റ്റെനോഗ്രാഫർമാരെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഗ്രേഡ് ഡി എക്സാമിനേഷൻ-2018ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: 12-ാം ക്ലാസ് പാസ്.
പ്രായം: ഗ്രൂപ്പ് സി തസ്തികയ്ക്ക് 18- 27 വയസ്. ഗ്രൂപ്പ് ഡിക്ക് 18- 30 വയസ്. 2019 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വിമുക്തഭടൻമാർക്കു പത്തും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
ശന്പളം: 9,300- 34,800 രൂപ.
ഗ്രേഡ് പേ: 4,600 രൂപ.
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർ/ വികലാംഗർ/ വിമുക്തഭടൻ/ വനിതകൾ എന്നിവർക്കു ഫീസില്ല. ഓഫ് ലൈൻ അപേക്ഷകർ സെൻട്രൽ റിക്രൂട്ട്മെന്‍റ് ഫീസ്റ്റാന്പ് മുഖേന അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം- www.ssconline.nic.in അല്ലെങ്കിൽ www.ssconline2.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തണം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19.
Share: