സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഡെമോഗ്രഫി ലക്ചറർ: ഇന്റർവ്യു 28ന്

കൊല്ലം: സർക്കാർ മെഡിക്കൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഡെമോഗ്രഫി തസ്തികയിൽ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത: സ്റ്റാറ്റിസ്റ്റിക്‌സിലുളള രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം/ ഡെമോഗ്രാഫിയിലെ രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം/സ്റ്റാറ്റിസ്റ്റിക്‌സ് സ്‌പെഷ്യൽ പേപ്പറായുളള ഗണിതശാസ്ത്ര രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദവും മുംബൈ ഐ.ഐ.പി.എസ്/ ഐ.എസ്.ഐ കൽക്കട്ട അഥവാ ഇന്ത്യയ്ക്കകത്തോ പുറത്തോ ഉളള അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകളിലോ നിന്നുളള ഡെമോഗ്രാഫിയിലെ ഡിപ്ലോമ/സർട്ടിഫിക്കറ്റ്. അംഗീകൃത ബിരുദ /ബിരുദാനന്തര സ്ഥാപനത്തിലെ അധ്യാപന പരിചയം അഭിലഷണീയം.
(പ്രായപരിധി 40 വയസ്സ്).
പ്രതിദിനവേതനം 830 രൂപ. പരമാവധി 22410 രൂപ മാസവേതനം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് (പകർപ്പുകൾ ഉൾപ്പെടെ), പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 28 രാവിലെ പത്തിന് മുമ്പ് കോളേജിൽ കൂടിക്കാഴ്ചയ്ക്കായി എത്തണം.