സ്റ്റാഫ് നഴ്സ് , ഫാർമസിസ്റ്റ്: ഇ എസ്ഐയിൽ 1,982 ഒഴിവുകൾ
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനു കീഴിലെ ആശുപത്രികളിലും ഡിസ്പെൻസറികളിലുമായുള്ള 1,982 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് തസ്തികയിൽ 1,320 ഒഴിവുകളുണ്ട്. ഫാർമസിസ്റ്റ് ഉൾപ്പെടെ പാരാമെഡിക്കൽ വിഭാഗത്തിൽ 662 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്.
യോഗ്യത:
സ്റ്റാഫ് നഴ്സ്: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫ് ഡിപ്ലോമ/തത്തുല്യം, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
പ്രായം: 37 വയസ് കവിയരുത്.
ഫിസിയോ തെറാപ്പിസ്റ്റ്: പ്ലസ്ടു സയൻസ്, ഫിസിയോതെറാപ്പിയിൽ മൂന്ന് വർഷത്തെ ബിരുദം/ഡിപ്ലോമ. ആറ് മാസത്തെ ഇന്റേൺഷിപ്പ്.
പ്രായം: 32 വയസ് കവിയരുത്.
ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്: പ്ലസ്ടു സയൻസ്, മൂന്നു വർഷത്തെ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് ബിരുദം/ ഡിപ്ലോമ. ആറ് മാസത്തെ ഇന്റേൺഷിപ്പ്.
പ്രായം: 32 വയസ് കവിയരുത്.
ഫാർമസിസ്റ്റ് (ഹോമിയോ): പ്ലസ്ടു/തത്തുല്യം. ഗവൺമെന്റ് അംഗീകൃത ഹോമിയോ ഡിസ്പൻസറി/ഹോസ്പിറ്റലിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഒരു രജിസ്ട്രേഡ് ഹോമിയോപ്പതിക്ക് പ്രാക്ടീഷണറുടെ കീഴിൽ മൂന്നു വർഷത്തെ പരിചയം.
പ്രായം: 32 വയസ് കവിയരുത്.
ഫാർമസിസ്റ്റ് (അലോപതിക്): ഫാർമസിയിൽ ബിരുദം/ഡിപ്ലോമ. ഫാർമസിസ്റ്റ് രജിസ്ട്രേഷൻ വേണം.
പ്രായം: 32 വയസ് കവിയരുത്.
ഫാർമസിസ്റ്റ് (ആയുർവേദിക്): എസ്എസ്എൽസി/തത്തുല്യം. ആയുർവേദ ഡിപ്ലോമ, അംഗീകൃത ആയുർവേദ ഫാർമസിയിൽ മൂന്നു വർഷ പ്രവൃത്തിപരിചയം.
പ്രായം: 32 വയസ് കവിയരുത്.
ഒ ടി അസിസ്റ്റന്റ്: പ്ലസ്ടു സയൻസ്/തത്തുല്യം. അംഗീകൃത ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 32 വയസ് കവിയരുത്.
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. 2019 ജനുവരി 24 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷാ ഫീസ്: 500 രൂപ. വനിതകൾ, എസ്സി, എസ്ടി, അംഗപരിമിതർ, വിമുക്തഭടൻ എന്നിവർക്ക് 250 രൂപ.
അപേക്ഷിക്കേണ്ടവിധം: www.esic.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് www.esic.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി ജനുവരി 21.