സ്റ്റാഫ് നഴ്സ് : 178 ഒഴിവുകൾ
ഗവണ്മെന്റ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ (ജിഎംസിഎച്ച്) സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 178 ഒഴിവുകളാണുള്ളത്.
സ്റ്റാഫ് നഴ്സ്: 178
യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി (ജിഎൻഎം)/ ബിഎസ്സി (നഴ്സിംഗ്), നഴ്സിംഗ് കൗണ്‍സിൽ രജിസ്ട്രേഷൻ.
പ്രായം: 18- 37 വയസ്.
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 500 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 250 രൂപ. നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.gmch.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25.