സ്റ്റാഫ് നേഴ്സ് നിയമനം: അപേക്ഷ 24 വരെ

Share:

പാലക്കാട് : ജില്ലാ ആശുപത്രികള്‍ സ്റ്റാഫ് നേഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ജി.എന്‍.എം/ബി.എസ്.സി നേഴ്‌സിങ് പാസായവരും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം.
പ്രായപരിധി 2024 ജനുവരി ഒന്നിന് 40 ന് മുകളിലുളളവര്‍. പ്രവൃത്തിപരിചയം അഭികാമ്യം.

താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 24 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസില്‍ നേരിട്ട് നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഫോണ്‍: 0491-2533327, 2534524.

Share: