എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു : വിജയം 99.69 %
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.69 ശതമാനം പേർ വിജയിച്ചു. 71,831 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം കുറവാണ്. 0.01 ശതമാനത്തിൻ്റെ വ്യത്യാസമാണ്.
വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതൽ കോട്ടയത്ത്. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്താണ്. പാലാ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ജയിച്ചു.892 സർക്കാർ ഹൈസ്കൂളുകളിൽ 100 ശതമാനം വിജയം നേടിയതായും മന്ത്രി അറിയിച്ചു.
സേ പരീക്ഷ മെയ് 28 മുതൽ ജൂൺ ആറ് വരെ:
മുന്നു വിഷയങ്ങൾക്ക് വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് വിതരണം ജൂൺ ആദ്യം വാരത്തിലാവും. അടുത്ത വർഷം മുതൽ മിനിം മാർക്ക് സമ്പ്രദായം കൊണ്ടു വരും .
പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ ഫലം അറിയാം.
റിസൾട്ട് അറിയാവുന്ന വെബ്സൈറ്റുകൾ താഴെ ചേർക്കുന്നു. രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകി ഫലം തിരയാം.
https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in