കേന്ദ്ര സർവീസിൽ 2,065 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കേന്ദ്ര സർവീസിലെ സെലക്ഷൻ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 2065 ഒഴിവുകളാണ് ഉള്ളത്. കോൽക്കത്ത, ഗോഹട്ടി, റായ്പുർ, ന്യൂഡൽഹി, മുംബൈ, അലഹബാദ്, ബംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ റീജണൽ ഓഫീസുകളാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത: പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഒഴിവുകൾ: 2065
തസ്തിക: ഫാർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് ഓഫീസർ, എക്സിക്യൂട്ടീവ്സ്, ഡ്രൈവർ, റേഡിയോഗ്രാഫർ, സൂപ്പർവൈസർ, മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്), സൂപ്രണ്ട്, റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ്, ഓഫീസർ, ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ്, അറ്റൻഡന്റ്, ക്ലാർക്ക്, ലൈബ്രറി ക്ലാർക്ക്, ഡ്രാഫ്സ്റ്റ്സ്മാൻ, സ്റ്റോർ കീപ്പർ, കെമിസ്റ്റ്, ടെക്നോളജിസ്റ്റ്, റേഞ്ചർ, ലേഡ് ഹെൽത്ത് വിസിറ്റർ, ഓപ്പറേറ്റർ, വെറ്ററിനറി കംപൗണ്ടർ, കുക്ക്, സീയസ്, ഇൻസ്ട്രക്ടർ, സെക്ഷൻ ഓഫീസർ, സർവേയർ, ഫോട്ടോഗ്രാഫർ, സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലീനർ, ഫോർമാൻ, സ്റ്റാസ്റ്റിഷൻ, ഡെന്റൽ ടെക്നീഷ്യൻ, അക്കൗണ്ടന്റ്, ഇൻവെസ്റ്റിഗേറ്റർ, മെക്കാനിക്ക്, ഇൻസ്പെക്ടർ, ട്രേഡ്മാൻ സ്കിൽഡ് ഗ്രേഡ്, അസിസ്റ്റന്റ് പ്രോഗ്രാമർ, ചാർജ്മാൻ, കാറ്റലോഗർ, ഇസിജി ടെക്നീഷ്യൻ, സ്റ്റെനോഗ്രാഫർ, ഓഫീസർ തസ്തികളിലാണ് ഒഴിവ്.
പ്രായം: പത്താംക്ലാസ് യോഗ്യതയ്ക്ക് 18- 25, പന്ത്രണ്ടാംക്ലാസ് യോഗ്യതയ്ക്ക് 18- 27, ബിരുദം യോഗ്യതയ്ക്ക് 18- 30 വയസ്.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം: https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 13.
കൂടുതൽ വിവരങ്ങൾ https://ssc.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.