സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
ഒൻപത് റീജണുകളിൽ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
കർണാടക കേരള റീജൺ (ബംഗളൂരു), നോർത്ത് വെസ്റ്റേൺ റീജൺ (ചണ്ഡിഗഡ്), സതേൺ റീജൺ (ചെന്നൈ) ഈ സ്റ്റേൺ റീജൺ (കോൽക്കത്ത), നോർത്ത് ഈസ്റ്റേൺ റീജൺ ( ഗോഹട്ടി), മധ്യപ്രദേശ് റീജൻ (റായ്പുർ), നോർത്തേൺ റീജൺ (ഡൽഹി), വെസ്റ്റേൺ റീജൺ (മുംബൈ), സെൻട്രൽ റീജൺ (അലഹാബാദ്), എന്നിവടങ്ങളിലാണ് ഒഴിവുകൾ.
കർണാടക കേരള റീജൺ
നാവിഗേഷൺ അസി. ഗ്രേഡ് രണ്ട്- ആറ് ഒഴിവ്.
സ്റ്റോർ കീപ്പർ കം കെയർടേക്കർ- ഒന്ന്.
ലബോറട്ടറി അസിസ്റ്റന്റ്- രണ്ട്.
ലബോറട്ടറി അറ്റൻഡന്റ്- രണ്ട്.
സതേൺ റീജൺ ചെന്നൈ
ജൂണിയർ സയന്റിഫിക് അസിസ്റ്റന്റ്- ഒരു ഒഴിവ്.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ബാലസ്റ്റിക്സ്)- ഒന്ന്.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്)- ഒന്ന്.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി)- ഒന്ന്.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ബയോളജി)- രണ്ട്.
സീനിയർ ഇൻസ്ട്രക്ടർ (വീവിംഗ്)- ഒന്ന്.
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഒാഫീസർ ഗ്രേഡ് ഒന്ന് (ഡോക്യുമെന്റ്സ്)- ഒന്ന്
ടെക്സ്റ്റൈൽ ഡിസൈനർ – രണ്ട്.
ലബോറട്ടറി അറ്റൻഡന്റ്- ഒന്ന്.
നാവിഗേഷണൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്- 13.
അസിസ്റ്റന്റ് (ആർകിടെക്ചറൽ ഡിപ്പാർട്ട്മെന്റ്)- എട്ട്.
സ്റ്റോക്മാൻ- ഒന്ന്.
ടെക്നിക്കൽ ഓപ്പറേറ്റർ (ഡില്ലിംഗ്)- 23.
അപേക്ഷാ ഫീസ്- 100 രൂപ. എസ്ബിഐ ചെല്ലാൻ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാം. എസ്സി, എസ്ടി, വികലാംഗർ, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഓരോ തസ്തികയ്ക്കും അനുസരിച്ച് പത്താംക്ലാസ്, പ്ലസ്ടു, ബിരുദം തലത്തിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടാവും. ഒരു മണിക്കൂർ നേരമാണ് പരീക്ഷ.
ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് അപ്റ്റിറ്റ്യൂഡ്, ജനറൽ അവേർനസ് എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടാവും.
അപേക്ഷിക്കേണ്ട വിധം: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.
കൂടുതൽ വിവരങ്ങൾക്ക് www.ssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.