സീനിയര്‍ റസിഡൻറ് നിയമനം: അഭിമുഖം 29-ന്
ആലപ്പുഴ: ഗവണ്‍മെൻറ് ടി.ഡി. മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മൂന്നു സീനിയര്‍ റസിഡൻറ്മാരെ അഞ്ചു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: എം.ബി.ബി.എസ്/ എം.ഡി.
മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ അഭികാമ്യം.
ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 29-ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിൻറെ ഓഫീസില്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.