ശ്രീ ചിത്രയിൽ മെഡിക്കൽ സൂപ്രണ്ട്

Share:

തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് & ടെക്നോളജിയിൽ മെഡിക്കൽ സൂപ്രണ്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ഡി/തത്തുല്യവും 15 വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ എം.ബി.ബി.എസും ഹോസ്പ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ മാസ്റ്റര്‍ ബിരുദവും 15 വര്‍ഷത്തെ പരിചയവുമാണ് യോഗ്യത.

ഉയര്‍ന്ന പ്രായം: 50 വയസ്.

അപേക്ഷാ ഫീസ്‌: 750 രൂപ വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.ടി/എസ്.സി വിഭാഗക്കാര്‍ക്കും ഫീസ്‌ ബാധകമല്ല.

www.sctimst.ac.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം മനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി വേണം അപേക്ഷിക്കാന്‍.

അപേക്ഷയുടെ അവസാന തീയതി: ഡിസംബര്‍ 27

Share: