ദക്ഷിണ റെയിൽവേയിൽ പാരാമെഡിക്കൽ സ്റ്റാഫ്: 71 ഒഴിവുകൾ
വിവിധ പാരാമെഡിക്കൽ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ദക്ഷിണ റെയിൽവേ അപേക്ഷ ക്ഷണിച്ചു.
നഴ്സിംഗ് സൂപ്രണ്ട്- 35
യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറിയിൽ ത്രിവത്സര കോഴ്സ് അല്ലെങ്കിൽ ബിഎസ്സി (നഴ്സിംഗ്), നഴ്സ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ.
പ്രായം 20 നും 40 നും മദ്ധ്യേ .
ശമ്പളം: 62,600 രൂപ.
ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ- 24
യോഗ്യത: കെമിസ്ട്രി മുഖ്യവിഷയമായോ ഓപ്ഷനലായോ പഠിച്ച് സയൻസ് ബിരുദം. ഇതിനോടൊപ്പം ഒരു വർഷത്തെ ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ അല്ലെങ്കിൽ ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
പ്രായം 18 നും 33 നും മദ്ധ്യേ .
ശമ്പളം: 50,150 രൂപ.
ഹീമോ ഡയാലിസ് ടെക്നീഷ്യൻ- 01
യോഗ്യത: സയൻസ് ബിരുദവും ഹീമോഡയാലിസിസിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷത്തെ പരിശീലനം/പ്രവൃത്തിപരിചയം.
പ്രായം: 20 നും 33നും മദ്ധ്യേ .
ശമ്പളം: 54,250 രൂപ.
എക്സ്റ്റൻഷൻ എഡ്യുക്കേറ്റർ: 01
യോഗ്യത: സോഷ്യോളജി/സോഷ്യൽ വർക്ക്/കമ്യൂണിറ്റി എഡ്യൂക്കേഷനിൽ ബിരുദവും ഹെൽത്ത് എഡ്യൂക്കേഷനിൽ ദ്വിവത്സര ഡിപ്ലോമയും.
പ്രായം: 22 നും 35 നും മദ്ധ്യേ .
ശമ്പളം: 50,150 രൂപ.
റേഡിയോഗ്രാഫർ: 01
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി എന്നിവയോടെ പ്ലസ്ടുവും റേഡിയോഗ്രാഫി/എക്സ്റേ ടെക്നീഷ്യൻ/റേഡിയോ ഡയഗ്നോസിംഗ് ടെക്നോളജിയിൽ ദ്വിവത്സര ഡിപ്ലോമയും. സയൻസ് ബിരുദവും റേഡിയോഗ്രാഫി/എക്സ്റേ ടെക്നീഷ്യൻ/റേഡിയോ ഡയഗ്നോശിംഗ് ടെക്നോളജിയിൽ ഡിപ്ലോമയുമുള്ളവർക്ക് മുൻഗണന.
പ്രായം 18 നും 33നും മദ്ധ്യേ
ശമ്പളം: 46,130 രൂപ.
ഫാർമസിസ്റ്റ് ഗ്രേഡ് മൂന്ന്- 03
യോഗ്യത: സയൻസിൽ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഫാർമസിയിൽ ഡിപ്ലോമയും.ഫാർമസിസ്റ്റ് രജിസ്ട്രേഷൻ. അല്ലെങ്കിൽ ഫാർമസിയിൽ ബിരുദവും ഫാർമസിസ്റ്റ് രജിസ്ട്രേഷനും.
പ്രായം: 20 നും 35നും മദ്ധ്യേ
ശമ്പളം: 46,130 രൂപ.
ഇസിജി ടെക്നീഷ്യൻ: 01
യോഗ്യത: പ്ലസ്ടു/ബിരുദവും ഇസിജി ലബോറട്ടറി ടെക്നോളജി/കാർഡിയോളജി/കാർഡിയോളജി ടെക്നിക്സിൽ ഡിപ്ലോമയും.
പ്രായം: 189 നും 33നും മദ്ധ്യേ
ശമ്പളം: 41,280 രൂപ.
ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് രണ്ട്: 07
യോഗ്യത: സയൻസ് സ്ട്രീമിൽ പ്ലസ്ടു, മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ.
പ്രായം: 18 നും 33 നും മദ്ധ്യേ
ശമ്പളം: 34,240 രൂപ.
ഒരാൾ ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാവു . ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നുംവർഷത്തെയും അംഗപരിമിതർക്ക് പത്തുവർഷത്തെയും ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: എസ്സി, എസ്ടി വിഭാഗക്കാർ/അംഗപരിമിതർ/വനിതകൾ/സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപയും ജനറൽ / ഒബിസി വിഭാഗക്കാരായ പുരുഷന്മാർക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
വെബ്സൈറ്റ്: www.rrcmas.in
അവസാന തീയതി: ഓഗസ്റ്റ് 27.