സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകളിലേക്ക് യോഗ്യരായ വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 13ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ എത്തണം.
ഒന്നാം വര്‍ഷ ബി.ടെക് കോഴ്‌സുകളായ കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. മെറിറ്റ് സീറ്റിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുള്ള യോഗ്യതയുള്ളവരായിരിക്കണം. എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 13ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ എത്തണം.
ഒന്നാം വര്‍ഷ എം.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് (തെര്‍മല്‍ എന്‍ജിനീയറിംഗ്) ബ്രാഞ്ചിലുള്ള ഒഴിവുകളിലേക്ക് ഈ മാസം 16ന് രാവിലെ 10 സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ബി.ടെക്കിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 04734 231995.