കായിക താരങ്ങൾക്ക് പോലീസിൽ അവസരം

270
0
Share:

അന്താരാഷ്ടതലത്തില്‍ അംഗീകരിക്കപ്പെട്ട കായിക ഇനങ്ങളില്‍ ഏതിലെങ്കിലും രാജ്യത്തെ പ്രതിനിധാനംചെയ്യുകയോ ഒളിമ്പിക്സ്, ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലേതിലെങ്കിലും മത്സരിക്കുകയോ ചെയ്തിട്ടുള്ള കായിക താരങ്ങൾക്ക് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ദേശീയമത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടിയിട്ടുള്ളവർക്കും അപേക്ഷിക്കാം.

01.01. 2017-നു ശേഷമുള്ള കായിക നേട്ടങ്ങളേ പരിഗണിക്കൂ.

അര്‍ധസൈനികസേനാവിഭാഗമായ സശസ്ത്രസീമാബലിലാണ് സ്പോര്‍ട്സ് ക്വാട്ടാ നിയമനം .
ആകെ 150 ഒഴിവുകളുണ്ട്. ഒഴിവുകള്‍ നിലവില്‍ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം.
യോഗ്യത: എസ്.എസ്.എല്‍. സി. അല്ലെങ്കില്‍ തത്തുല്യം.

പ്രായം: 18-23 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
ശമ്പളം: 21,700-69,100 രൂപ.
അപേക്ഷാഫീസ്: 100 രൂപ.
വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും അപേക്ഷാഫീസില്ല.
അപേക്ഷിക്കേണ്ടവിധം: www.ssbrectt.gov.in എന്ന വെബ്സൈറ്റിലൂടെ .
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 13

Share: