സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കേളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ആയുര്‍വേദ കോളേജുകള്‍ ഹോമിയോപതിക് കോളേജുകള്‍, അഗ്രികള്‍ച്ചറല്‍ കോളേജുകള്‍ എന്നിവയില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2018 ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സ് പ്രോസ്‌പെക്ടസ് പ്രകാരം എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കമ്മീഷണര്‍ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസിലെ 5, 2, 16 (പേജ് 10) & അനക്‌സര്‍ XVIII (ii) (പേജ് 91,92,93) പ്രകാരം യോഗ്യതയുളള കായിക താരങ്ങള്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം.
2016 -2017, 2017-2018 സാമ്പത്തിക വര്‍ഷങ്ങളില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച കായികയിനങ്ങളില്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനമാണ് കുറഞ്ഞ യോഗ്യത. ഈ വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കുകയുളളു. അപേക്ഷകര്‍ സ്‌പോര്‍ട്‌സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്‌കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്‌പോര്‍ട്‌സ്) സാക്ഷ്യപ്പെടുത്തണം.
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മാര്‍ക്ക് നിശ്ചയിക്കുക. എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കമ്മീഷണര്‍ പുറപ്പെടുവിച്ചിട്ടുളള പ്രോസ്‌പെക്ടസില്‍ പ്രതിപാദിച്ച വിദ്യാഭ്യാസ യോഗ്യതയും മിനിമം മാര്‍ക്കും ഉളളവരുടെ അപേക്ഷകള്‍ മാത്രമേ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കുകയുളളു. എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കമ്മീഷണര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി തന്നെയായിരിക്കും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി (മാര്‍ച്ച് 31 വൈകിട്ട് അഞ്ച്). അപൂര്‍ണമായതും നിശ്ചിത സമയപരിധിക്കു ശേഷവും ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയില്ല. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം -1 (ഫോണ്‍: 0471 2330167, 2331546).