സ്‌പോര്‍ട്‌സ് അക്കാദമികളിലേയ്ക്ക് സെലക്ഷന്‍ ട്രയല്‍സ്
ആലപ്പുഴ: കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിൻറെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് 2024-25 അദ്ധ്യയനവര്‍ഷത്തേയ്ക്ക് 7, 8 ക്ലാസ്സുകളിലേക്കും പ്ലസ് വണ്‍, ഒന്നാംവര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേയ്ക്കും അണ്ടര്‍ – 14 വുമണ്‍ ഫുട്‌ബോള്‍ അക്കാദമിയിലേക്കും കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി സോണല്‍ സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 22, 23 തീയതികളില്‍ ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍ നടക്കും.
ഏപ്രില്‍ 22- ന് സ്‌കൂള്‍, പ്ലസ് വണ്‍ കായികതാരങ്ങള്‍ക്കും 23 -ന് കോളേജ് കായിക താരങ്ങള്‍ക്കുമായിരിക്കും സെലക്ഷന്‍ നടക്കുക.
അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ കായിക ഇനങ്ങളില്‍ ജില്ല സെലക്ഷനില്‍ പങ്കെടുത്ത് യോഗ്യത നേടിയവര്‍ക്ക് മാത്രമേ സോണല്‍ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. തയ്‌ക്വോണ്ടോ, ജൂഡോ, സ്വിമ്മിംഗ്, ഖോ-ഖോ, കബഡി, സൈക്ലിംഗ്, ഫെന്‍സിംഗ്, ബോക്‌സിംഗ്, ആര്‍ച്ചറി, റസ്ലിംഗ്, നെറ്റ്‌ബോള്‍, ഹോക്കി, ഹാന്‍ഡ്‌ബോള്‍, (സോഫ്റ്റ്‌ബോള്‍ & വെയ്റ്റ്‌ലിഫ്റ്റിംഗ് കോളേജ് മാത്രം) എന്നീ ഇനങ്ങളില്‍ നേരിട്ട് സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാവുന്നതാണ്.
കനോയിംഗ് ആൻഡ് കയാക്കിംഗ്, റോവിംഗ് എന്നീ കായികയിനങ്ങളില്‍ ആലപ്പുഴ എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ മെയ് മൂന്നിന് സോണല്‍ സെലക്ഷന്‍ നടത്തുന്നതാണ്. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ www.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്.
സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 8 മണിക്ക് എന്‍ട്രികാര്‍ഡ്, സ്‌പോര്‍ട്‌സ് കിറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് (ഏത് ക്ലാസ്സില്‍ പഠിക്കുന്നു എന്ന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്), യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍കാര്‍ഡ് (ഒറിജിനല്‍, ഫോട്ടോകോപ്പി) എന്നിവയുമായി സ്റ്റേഡിയത്തില്‍ എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2563825 കോട്ടയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, 0471 -2253090 ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.