സതേണ്‍ റെയില്‍വേയില്‍ സ്പോര്‍ട്സ ക്വോട്ട നിയമനം

308
0
Share:

സതേണ്‍ റെയില്‍വേയില്‍ ലെവല്‍ രണ്ട്മുതല്‍ അഞ്ച് വരെ തസ്തികകളില്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ ( Employment Notice No. 02/2017) അപേക്ഷ ക്ഷണിച്ചു.
അത്ലറ്റിക്സ്(മെന്‍-110 mts(H), 400 mts(H),ഷോട്ട്പുട്ട്), അത്ലറ്റിക്സ്(വുമണ്‍-1500 mts(H),400 mts(H), ചെസ്(മെന്‍-Player IM or GM with FIDE rating more than 2350 points,, ബില്യാര്‍ഡ്സ് ആന്‍ഡ് സ്നൂക്കര്‍, ടേബിള്‍ടെന്നീസ്(മെന്‍) എന്നീ വിഭാഗങ്ങളില്‍ ഓരോ ഒഴിവാണുള്ളത്.
പ്രായം: 18-25. ലെവല്‍ രണ്ട്, ലെവല്‍ മൂന്ന് തസ്തികകളില്‍ പ്ളസ്ടുവാണ് യോഗ്യത.
കാറ്റഗറി ബി ഇവന്റ്സില്‍ രാജ്യത്തെ പ്രതിനിധീകരിക്കണം/ കാറ്റഗറി സി ഇവന്റില്‍ ചുരുങ്ങിയത് മൂന്നാം സ്ഥാനം. ദേശീയ ചാമ്പ്യന്‍ഷിപ്പ്/ ദേശീയ ഗെയിംസ് എന്നിവയില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം, ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം. ലെവല്‍ നാല്, അഞ്ച് തസ്തികകളില്‍ ബിരുദമാണ് യോഗ്യത.
ഒളിമ്പിക് ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിക്കണം/കാറ്റഗറി ബി ഇവന്റ്സില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം.
അപേക്ഷാ ഫീസ് 500രൂപ ഡിഡിയായോ പോസ്റ്റല്‍ ഓര്‍ഡറായോ ചെന്നൈയില്‍ മാറാവുന്നവിധം എടുക്കണം. ട്രയല്‍, ഇന്റര്‍വ്യു എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്വയംസാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതംThe Assistant Personnel Officer/Recruitment, Railway Recruitment Cell, Southern Railway, 3 rd Floor, No.5, Dr. P.V. CHERIAN CRESENT Road, Egmore, Chennai – 600 008 എന്ന വിലാസത്തില്‍ ഡിസംബര്‍ 11 വൈകിട്ട് അഞ്ചിനകം ലഭിക്കണം.
കൊറിയര്‍ വഴി അയക്കുന്നത് സ്വീകരിക്കില്ല.
അപേക്ഷയുടെ മാതൃകയും വിശദവിവരവും http://www.rrcmas.in ല്‍ ലഭിക്കും.

Share: