സ്പീച്ച് തെറാപ്പിസ്റ്റ് ഇൻറര്‍വ്യൂ 8 ന്

161
0
Share:

കോഴിക്കോട്: ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സിഡിഎംസി പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇൻറര്‍വ്യൂ ഒക്ടോബര്‍ എട്ടിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍.
യോഗ്യത: BASLP വിത്ത് ആര്‍സിഐ രജിസ്‌ട്രേഷന്‍.
ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എത്തണം.

ഫോണ്‍: 0495-2430074.

Share: