സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

Share:

തിരുവനന്തപുരം: അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കുട്ടികൾക്ക് സ്പീച്ച് തെറാപ്പി നൽകുന്നതിന് സ്പീച്ച് തെറാപ്പിസ്റ്റ് ആൻഡ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.

ബന്ധപ്പെട്ട വിഷയത്തിൽ ബി.എ.എസ്.എൽ.പി/ ഡിപ്ലോമ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂലൈ 27ന് രാവിലെ 11 മണിക്ക് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന ഇൻറർവ്യൂവിൽ നേരിട്ട് ഹാജരാകണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

പ്രായപരിധി 18നും 40 വയസിനും മധ്യേ. 2024 ജനുവരി 1 ന് 18 വയസ് പൂർത്തിയായിരിക്കണം.
കൂടുതൽ വിവരങ്ങൾ അതിയന്നൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും.
ഫോൺ: 0471 2227866.

Share: