സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്പീച്ച് പത്തോളജിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ 10ന് രാവിലെ 11ന് വാക് -ഇന്‍ ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: അംഗികൃത സര്‍വകലാശാലയില്‍ നിന്നുളള എം.എ.എസ്.എല്‍.പി അല്ലെങ്കില്‍ ബി.എ.എസ്.എല്‍.പി ബിരുദവും ആര്‍.സി.ഐ രജിസ്‌ട്രേഷനും ആഡിയോവെര്‍ബല്‍ തെറാപ്പിയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.