സ്പെഷലിസ്റ്റ് ഓഫീസർ : 913 ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡ, സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 913 ഒഴിവുകളാണുള്ളത്. ഓണ്‍ലൈൻ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
വെൽത്ത് മാനേജ്മെന്റ് -സെയിൽസ് സ്കെയിൽ ഒന്ന്- 700
വെൽത്ത് മാനേജ്മെന്റ്- സെയിൽസ് സ്കെയിൽ രണ്ട്- 150
ലീഗൽ സ്കെയിൽ മൂന്ന്- 20
ലീഗൽ സ്കെയിൽ രണ്ട്- 40
വെൽത്ത് മാനേജ്മെന്റ്- ഓപ്പറേഷൻ സ്കെയിൽ രണ്ട്- 01
വെൽത്ത് മാനേജ്മെന്റ്-ഓപ്പറേഷൻ സ്കെയിൽ ഒന്ന്- 02
എന്നിങ്ങനെയാണ് ഒഴിവുകൾ.
വെൽത്ത് മാനേജ്മെന്റ് സെയിൽസ്
സ്കെയിൽ രണ്ട്
പ്രായം: 25- 35 വയസ്.
യോഗ്യത: മാർക്കറ്റിംഗ്/ റീട്ടെയിലിംഗ്/സെയിൽസ് സ്പെഷലൈസേഷനോടെ രണ്ടു വർഷത്തെ എംബിഎ, ബിരുദാനന്തരബിരുദം, ഡിപ്ലോമ.
അല്ലെങ്കിൽ ബിരുദവും ബാങ്കിൽ ജോലി ചെയ്യുന്നതിനു മുന്‍പ് ബാങ്കിംഗ്/ ഫിനാൻസ് ഡിപ്ലോമയും.
ബാങ്ക്, മ്യൂച്ചൽ ഫണ്ട്, എൻബിഎഫ്സി എന്നിവയിൽ സെയിൽസ്/ ഡിസ്ട്രിബ്യൂഷൻ ഓഫ് വെൽത്ത്/ മ്യൂച്ചൽ ഫണ്ട്സ്/ ഇൻഷ്വറൻസ് രംഗത്ത് നാലു വർഷത്തെ പ്രവൃത്തിപരിചയം.
വെൽത്ത് മാനേജ്മെന്റ് സർവീസസ്
സെയിൽസ് ഒന്ന്
പ്രായം: 21 -30 വയസ്.
യോഗ്യത: ബിരുദം. ബാങ്ക്, മ്യൂച്ചൽ ഫണ്ട്, എൻബിഎഫ്സി എന്നിവയിൽ സെയിൽസ്/ ഡിസ്ട്രിബ്യൂഷൻ ഓഫ് വെൽത്ത്/ മ്യൂച്ചൽ ഫണ്ട്സ്/ ഇൻഷ്വറൻസ് രംഗത്ത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
വെൽത്ത് മാനേജ്മെന്റ് സർവീസസ്
ഓപ്പറേഷൻ സ്കെയിൽ രണ്ട്
പ്രായം: 25- 35 വയസ്.
യോഗ്യത: മാർക്കറ്റിംഗ്/ റീട്ടെയിലിംഗ്/സെയിൽസ്/ ഫിനാൻസ് സ്പെഷലൈസേഷനോടെ രണ്ടു വർഷത്തെ എംബിഎ, ബിരുദാനന്തരബിരുദം, ഡിപ്ലോമ.
വെൽത്ത് പ്രോഡക്ട്/മ്യൂച്ചൽ ഫണ്ട്/ ഇൻഷ്വറൻസ് ആപ്ലിക്കേഷൻ/ എന്നിവയിൽ വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
വെൽത്ത് മാനേജ്മെന്റ് സർവീസസ്
ഓപ്പറേഷൻ സ്കെയിൽ ഒന്ന്
പ്രായം: 21- 30 വയസ്.
യോഗ്യത: മാർക്കറ്റിംഗ്/ റീട്ടെയിലിംഗ്/സെയിൽസ്/ ഫിനാൻസ് സ്പെഷലൈസേഷനോടെ രണ്ടു വർഷത്തെ എംബിഎ, ബിരുദാനന്തരബിരുദം, ഡിപ്ലോമ.
വെൽത്ത് പ്രോഡക്ട്/മ്യൂച്ചൽ ഫണ്ട്/ ഇൻഷ്വറൻസ് ആപ്ലിക്കേഷൻ/ എന്നിവയിൽ വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
യോഗ്യത
ലീഗൽ ഗ്രേഡ് മൂന്ന്
പ്രായം: 28 35 വയസ്.
യോഗ്യത: നിയമബിരുദം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്ക്, സെൻട്രൽ/ സ്റ്റേറ്റ്/ പൊതുമേഖല സ്ഥാപനത്തിൽ ലോ ഓഫീസറായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ അഭിഭാഷകനായി പ്രവൃത്തിപരിചയം.
ലീഗൽ ഗ്രേഡ് രണ്ട്
പ്രായം: 25- 32 വയസ്.
യോഗ്യത: നിയമബിരുദം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്ക്, സെൻട്രൽ/ സ്റ്റേറ്റ്/ പൊതുമേഖല സ്ഥാപനത്തിൽ ലോ ഓഫീസറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ അഭിഭാഷകനായി പ്രവൃത്തിപരിചയം.
എസ്സി, എസ്ടി വിഭാഗക്കാർക്കും ഒബിസി വിഭാഗക്കാർക്കും ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.bankofbaroda.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി: ഡിസംബർ 26
കൂടുതൽ വിവരങ്ങൾക്ക് www.bankofbaroda.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.