സ്‌പെഷലിസ്റ്റ് ഓഫീസര്‍: 1163 ഒഴിവുകൾ
പൊതുമേഖലാ ബാങ്കുകളിൽ സ്‌പെഷലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് ഐബിപിഎസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇരുപതു ബാങ്കുകളിലായി 1,163 ഒഴിവുകളാണുള്ളത്.
ഐടി ഓഫീസര്‍ (സ്‌കെയില്‍-1), അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ (സ്‌കെയില്‍-1), രാജ്ഭാഷ അധികാരി (ഹിന്ദി-സ്‌കെയില്‍-1), ലോ ഓഫീസര്‍ (സ്‌കെയില്‍-1), എച്ച്ആര്‍/പേഴ്‌സണല്‍ ഓഫീസര്‍ (സ്‌കെയില്‍-1), മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സ്‌കെയില്‍-1) എന്നീ തസ്തികകളിലാണ് ഒഴിവുകൾ .
ഐടി ഓഫീസര്‍ (സ്‌കെയില്‍-1)
യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി/ ബിരുദം / ബിരുദാനന്തര ബിരുദം
പ്രായം: 20 – 30 വയസ്
അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ (സ്‌കെയില്‍-1)
യോഗ്യത: നാലു വർഷത്തെ അഗ്രി. ബിരുദം / തത്തുല്യം
പ്രായം: 20 – 30 വയസ്
രാജ്ഭാഷ അധികാരി (ഹിന്ദി-സ്‌കെയില്‍-1)
യോഗ്യത: ഹിന്ദി ബിരുദാനന്തര ബിരുദം
പ്രായം: 20 – 30 വയസ്
ലോ ഓഫീസര്‍ (സ്‌കെയില്‍-1)
യോഗ്യത: നിയമ ബിരുദം
പ്രായം: 20 – 30 വയസ്
എച്ച്ആര്‍/പേഴ്‌സണല്‍ ഓഫീസര്‍ (സ്‌കെയില്‍-1)
യോഗ്യത: ബിരുദം , എച് ആർ ബിരുദാനന്തര ബിരുദം
പ്രായം: 20 – 30 വയസ്
മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സ്‌കെയില്‍-1)
യോഗ്യത: എം ബി എ
പ്രായം: 20 – 30 വയസ്
പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഓരോ തസ്തികയ്ക്കും ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത നേടിയിരിക്കണം. ഐടി ഓഫീസര്‍, മാനേജര്‍ ക്രെഡിറ്റ്/ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, ലോ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതതു മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
200 മാര്‍ക്കിലുള്ള പ്രവേശനപരീക്ഷ നടത്തുന്നത് രണ്ടുമണിക്കൂര്‍ ഓണ്‍ലൈനായാണ്.
അപേക്ഷാഫീസ്: എസ്‌സി, എസ്ടി, വികലാംഗ വിഭാഗത്തില്‍പ്പെടുന്നവര്‍ 100 രൂപയും മറ്റു വിഭാഗത്തില്‍പ്പെടുന്നവര്‍ 600 രൂപയും അപേക്ഷാഫീസായി അടയ്ക്കണം.
അപേക്ഷ അയയ്‌ക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-മെയില്‍ അഡ്രസ് ഉണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ www.ibps.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 25.