സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ നിയമനം
ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിൻറെ കീഴില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ദൃഷ്ടി പദ്ധതിയിലേക്ക് ശാലാക്യതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അഭിമുഖം ഡിസംബര്‍ 12ന്.
യോഗ്യത: മെഡിക്കല്‍ ഓഫീസര്‍ – കേരളത്തിലെ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നോ, സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എ.എം.എസ്. ബിരുദം, ശാലാക്യതന്ത്രത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം, റ്റി.സി.എം.സി. രജിസ്ട്രേഷന്‍.
പ്രായപരിധി: 40 വയസ്.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും dmoismalpy@gmail.com എന്ന വിലാസത്തില്‍ ഡിസംബര്‍ 11-നകം ലഭിക്കണം.
അംഗീകൃത യോഗ്യതയുള്ള അപേക്ഷകര്‍ 0477-2252965 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.