സോയില്‍ ടെസ്റ്റിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

269
0
Share:

നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കു വേണ്ടി ബാട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 24 മുതല്‍ ഒക്‌ടോബര്‍ 15 വരെ സൗജന്യമായി ലബോറട്ടറി പ്രാക്ടീസ് ഓണ്‍ സോയില്‍ ടെസ്റ്റിംഗ് കോഴ്‌സ് നടത്തും.

താത്പര്യമുള്ള ഐ.ടി.ഐ/പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി യോഗ്യതക്കാര്‍ 24ന് 10ന് കോളേജില്‍ ഹാജരാകണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് അവസരം.

Share: