എസ്. സി. പ്രൊമോട്ടര്‍ – അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി, വൈപ്പിന്‍, കൂവപ്പടി, മൂവാറ്റുപുഴ, പാറക്കടവ്, പാമ്പാക്കുട, വാഴക്കുളം, കോതമംഗലം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്. സി. പ്രൊമോട്ടര്‍മാരുടെ നിലവിലുള്ള/ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു അഥവാ തതുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും മദ്ധ്യ പ്രായമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്കും, എസ്.എസ്.എല്‍.സി. യോഗ്യതയുള്ള 40നും 50നും മദ്ധ്യേ പ്രായമുള്ളസാമുഹ്യ പ്രവര്‍ത്തകരായ പട്ടികജാതി വിഭാഗക്കാര്‍ക്കും നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാവുന്നതാണ്.

എസ്.സി. പ്രൊമോട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ്സില്‍ കക്ഷികളായിട്ടുള്ള പ്രൊമോട്ടര്‍മാരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തല്‍ക്കാലം നിയമനം ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ പട്ടികജാതി വികസന ആഫീസ്സിലോ (ഫോണ്‍ നമ്പര്‍ : 0484-2422256) അതാത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസുകളിലോ ബന്ധപ്പെടേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 23 നകം അതാത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസ്സില്‍ നല്‍കേണ്ടതാണ്.

Share: