സാമൂഹ്യാഘാത പഠനം: അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂർ : ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ പദ്ധതികളുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്താൻ സോഷ്യോളജി പ്രൊഫസർമാർ/ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്/ സോഷ്യോളജി മേഖലയിൽ പരിചയസമ്പത്തുള്ള വ്യക്തികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ പ്രവൃത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ കലക്ടർ, കലക്ടറേറ്റ്, കണ്ണൂർ-670002 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

ഫോൺ: 8547616030.

Share: