സോഷ്യല്‍ വര്‍ക്കര്‍ നിയമനം
ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ജില്ലക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പരമാവധി പ്രായം: 40 വയസ്.
അപേക്ഷ ജൂലൈ 20ന് വൈകുന്നേരം അഞ്ചു വരെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ സ്വീകരിക്കും.
അപേക്ഷ ഫോറവും വിശദവിവരവും http://wcd.kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കും.