സോഷ്യൽ വർക്കർ ഒഴിവ്

Share:

തിരുവനന്തപുരം : പുലയനാർകോട്ട സർക്കാർ കെയർ ഹോമിലും പൂജപ്പുരയിലെ സ്ത്രീകൾക്കുള്ള വയോജന പകൽ പരിപാലന കേന്ദ്രത്തിലും സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇ ൻറർവ്യൂ നടത്തുന്നു.

യോഗ്യത:  സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം . സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പാസ്സായവർക്കും സർക്കാർ, സാമൂഹ്യനീതി വകുപ്പിൻറെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന.

പ്രായപരിധി: 25നും 45 നും ഇടയിൽ.

വേതനം : പ്രതിമാസം 25,000/- രൂപ

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12 ന് രാവിലെ 10.30 -ന് പൂജപ്പുരയിലെ ജില്ലാ സാമീഹ്യനീതി ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കാൻ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0471- 2343241

Share: