സീനിയർ റെസിഡന്റിന്റെ നാല് ഒഴിവുകൾ

Share:

തിരുവനന്തപുരം:  മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റിന്റെ നാല് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത.

ഇവരുടെ അഭാവത്തിൽ മെഡിസിൻ/ ജനറൽ സർജറി/ പൾമണറി മെഡിസിൻ/അനസ്‌തേഷ്യ/ ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി രജിസ്‌ട്രേഷൻ വേണം.

പ്രതിമാസ വേതനം: 70,000 രൂപ .

ഒരു വർഷമാണ് കരാർ കാലാവധി.

ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ജൂലൈ  22ന് വൈകുന്നേരം അഞ്ച് മണിക്കു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.

Share: