ഷോർട്ട് സർവീസ് കമ്മീഷൻ: ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു
ചെന്നൈ: അറുപത്തൊന്നാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) കോഴ്സിലേക്ക് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 190 ഒഴിവുകളാണുള്ളത്. പുരുഷൻമാർക്ക് 175 , സ്ത്രീകൾക്ക് 13 , സൈനികരുടെ വിധവകൾക്ക് 2 എന്നിങ്ങനെയാണ് ഒഴിവുകൾ.
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ ആരംഭിക്കുന്ന കോഴ്സിലേക്കാണ് അവസരം.
പുരുഷന്മാരുടെ ഒഴിവുകൾ
സിവിൽ- 49, മെക്കാനിക്കൽ- 32, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ-17, ഇലക്ട്രോണിക്സ്-26, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് കംപ്യൂട്ടർ ടെക്നോളജി- 42, മറ്റുള്ളവ- രണ്ട്.
സ്ത്രീകൾക്കുള്ള ഒഴിവുകൾ
സിവിൽ/ബിൽഡിംഗ് കൺസ്ട്രക്ഷൻ ടെക്നോളജി- രണ്ട്, ആർക്കിടെക്ചർ- ഒന്ന്, മെക്കാനിക്കൽ- മൂന്ന്, ഇലക്ട്രിക്കൽ-ഒന്ന്, ഇലക്ട്രോണിക്സ്- രണ്ട്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്.
പ്രായപരിധി: 20-27 വയസ്.
2023 ഒക്ടോബർ ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 1996 ഒക്ടോബർ രണ്ടിനും 2003 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
അപേക്ഷ-www.joinindianarmy.nic.in ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ പ്രിന്റൗട്ട് എടുക്കണം. ഒരു പ്രിന്റൗട്ട് പൂരിപ്പിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ടു സാക്ഷ്യപ്പെടുത്തി നിര്‍ദിഷ്ടസ്ഥലത്ത് ഫോട്ടോയും ഒട്ടിച്ച് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിനു ക്ഷണിക്കപ്പെട്ടാല്‍ ഹാജരാകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 09
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in