കൊച്ചിന്‍ ഷിപ്പ് യാഡിൽ മാനേജര്‍, അസിസ്റ്റൻറ് മാനേജര്‍ഒഴിവുകൾ

270
0
Share:

കൊച്ചിന്‍ ഷിപ്പ് യാഡിൽ ഡെപ്യൂട്ടി മാനേജര്‍, മാനേജര്‍, അസിസ്റ്റൻറ് ജനറല്‍ മാനേജര്‍, സീനിയര്‍ മാനേജര്‍, എന്നീ തസ്തികകളിലെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റഅസിസ്റ്റൻറ് ജനറല്‍ മാനേജര്‍ (മറൈന്‍)1, സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിങ് മറൈന്‍)1, മാനേജര്‍ (മറൈന്‍)2, ഡെപ്യൂട്ടി മാനേജര്‍ (സി.എസ്.ആര്‍.)2 എന്നിങ്ങനെയാണ് ഒഴിവുകള്‍.
7 മുതല്‍ 15 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പ്രോജക്ട്‌സ് & ഓപ്പറേഷന്‍സ്)1, മാനേജര്‍ (മെക്കാനിക്കല്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഹ്യൂമന്‍ റിസോഴ്‌സസ്, ഫിനാന്‍സ്, നേവല്‍ ആര്‍ക്കിടെക്ട്)5, ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍, സിവില്‍, സേഫ്റ്റി)3 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ 18 വര്‍ഷത്തെയും മാനേജര്‍ തസ്തികയില്‍ 9 വര്‍ഷത്തെയും ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 7 വര്‍ഷത്തെയും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫീസ്: 1000 രൂപ.
http://www.cochinshipyard.com എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 03

Share: