സീനിയര്‍ റെസിഡെൻറ് : താല്ക്കാലിക നിയമനം

Share:

 

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി, സിവിടിഎസ്, പിഡിയാട്രിക് സര്‍ജറി വകുപ്പുകളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡെൻറ് താല്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ശമ്പളം: പതിമാസം 70,000 രൂപ.

നിയമനം ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഉടമ്പടി വ്യവസ്ഥയില്‍ അല്ലെങ്കില്‍ പിഎസ്‌സി വഴി അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതുവരെ മാത്രം.

പിജി ഡിപ്ലോമ / ഡിഗ്രി, തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോം govtmedicalcollegekozhikode.ac.in/news എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിനൊപ്പം യോഗ്യത, പ്രായം, ഫോണ്‍നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ഇ മെയില്‍  അയക്കണം.

ഇ മെയില്‍ വിഷയം ”കരാറിലെ സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള അപേക്ഷ” എന്നായിരിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം അഭിമുഖം നടത്തും. ഹാര്‍ഡ് കോപ്പികളിലെ അപേക്ഷ സ്വീകരിക്കില്ല.

വിശദവിവരങ്ങള്‍:  govtmedicalcollegekozhikode.ac.in ലഭിക്കും.

അവസാന തീയതി നവംബര്‍:  30.

Share: