സീനിയര്‍ റസിഡന്റ് ഡോക്ടർ
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനറല്‍ സര്‍ജറി വിഭാഗം സീനിയര്‍ റസിഡന്റ്മാരുടെ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
ഒഴിവുകള്‍ കണക്കാക്കപ്പെട്ടിട്ടില്ല.
യോഗ്യത: എം.ബി.ബി.എസ്, എം.എസ്.
പ്രായപരിധി: നാല്‍പത് വയസ്.
വേതനം: 50,000 രൂപ
ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മേയ് 24 രാവിലെ 11 ന് കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം.