സീനിയര്‍ റെസിഡെൻറ് നിയമനം

Share:

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ സിവിടിഎസ്, ഫാമിലി മെഡിസിന്‍, ഓര്‍ത്തോപീഡിക്സ് ആന്‍ഡ് പീഡിയാട്രിക് സര്‍ജറി വകുപ്പുകളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റുകളുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ശമ്പളം പ്രതിമാസം 70000 രൂപ.

പിജി ഡിപ്ലോമ / ഡിഗ്രി, തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോം govtmedicalcollegekozhikode.ac.in/news എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ pincipalmcc@gmail.com ല്‍ അയക്കണം. അവസാന തീയതി ആഗസ്റ്റ് 17. ഇമെയില്‍ വിഷയം കരാറിലെ സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള അപേക്ഷ എന്നായിരിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം അഭിമുഖം നടത്തും. ഹാര്‍ഡ് കോപ്പികളിലെ അപേക്ഷ സ്വീകരിക്കില്ല.

വിശദവിവരങ്ങള്‍ govtmedicalcollegekozhikode.ac.in ലഭിക്കും.

Share: