എൻറർപ്രൈസ് ആർക്കിടെക്റ്റ് സീനിയർ ഡെവലപ്പർ നിയമനം

Share:

തൃശൂർ ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ എൻറർപ്രൈസ് ആർക്കിടെക്റ്റ് സീനിയർ ഡെവലപ്പർ തസ്തികയിൽ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു.

യോഗ്യത: കമ്പ്യൂട്ടർ സയൻസിലോ ഐ.ടിയിലോ ബി.ടെക് ബിരുദമോ അംഗീകൃത സർവകലാശാലയിൽ നിന്ന് തത്തുല്യ യോഗ്യതയോ ആണ് വേണ്ടത്.ടൊഗാഫ് സമാനമായ ആർക്കിടെക്ചർ സർട്ടിഫിക്കേഷൻ വേണം.

പരിചയം: ആറ് വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉണ്ടാവണം.

ശമ്പള സ്‌കെയിൽ.: 43165-122955

പ്രായം.: 18-40 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം)

ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Share: